ചിന്നു പാപ്പു ജീവനൊടുക്കിയത്ആൺസുഹൃത്തുമായുള്ളതർക്കമെന്ന് കുടുംബം

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ മരണത്തിൽ വ്യക്തത വരുത്താൻ പൊലീസ്. ചിന്നു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെയാണ് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ കുടുംബം ഇത് നിഷേധിക്കുകയായിരുന്നു. വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക്…

Read More

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ചിന്നുപാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് ന​ഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം…

Read More

മെഡിക്കൽ കോളജിലെചികിത്സാ പിഴവ്ആരോഗ്യ മന്ത്രി, തുടർനടപടികൾഉണ്ടാകുമെന്ന് ഉറപ്പ് നൽകി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. പരിശോധനയ്ക്കായി ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു. നാളെ യുവതിയുടെ ആരോഗ്യ പരിശോധന നടത്തും. തുടര്‍ ചികിത്സയും ഉറപ്പാക്കും.സംഭവത്തില്‍ തുടരന്വേഷണത്തിന് വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുണിക്കെട്ടുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട് നിന്നാകും ഈ സംഘം എത്തുക. ഡിഎംഒ ഡോക്ടര്‍ ആന്‍സി…

Read More

ആനയുടെ കൊമ്പിൽ നിന്ന്പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവംആനയുടെ പാപ്പാനും കുട്ടിയുടെപിതാവുമായ അഭിലാഷ് അറസ്റ്റിൽ

ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തിൽ ആനയുടെ പാപ്പാനും കുട്ടിയുടെ പിതാവുമായ കൊട്ടിയം സ്വദേശി അഭിലാഷ് അറസ്റ്റിൽ പെരുമ്പാവൂരിൽ നിന്ന് ഇയാളെ ഹരിപ്പാട് പൊലീസ് പിടികൂടുകയായിരുന്നുഇയാൾ ആനയുടെ താത്‌കാലിക പാപ്പാൻ ആണ്

Read More

വിജയ് ആരാധകർക്ക് നിരാശ‘ജനനായകൻ’ റിലീസ് മാറ്റി

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. തങ്ങളാൽ നിയന്ത്രിയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് റിലീസ് മാറ്റുന്നതെന്നും കെ വി എൻ പ്രൊഡക്ഷൻസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ കേസിൽ വാദം പൂർത്തിയാക്കിയ കോടതി, കേസ് വിധി പറയാനായി…

Read More

ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ചു ഭർത്താവിനെതിരെ പരാതിയുമായി അഭിഭാഷക

തൊടുപുഴ: ഇടുക്കിയിൽ ഭർതൃപീഡനം എന്ന പരാതിയുമായി അഭിഭാഷക. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ ക്രൂരമർദ്ദനമാണ് നേരിട്ടതെന്നും യുവതി പരാതി പറഞ്ഞു. വിവാഹത്തിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും അഭിഭാഷക പറഞ്ഞു. ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും യുവതി ആരോപിക്കുന്നു.യുവതിയുടെ മുഖത്തും കഴുത്തിലും കൈഭാഗത്തും മർദ്ദനമേറ്റ പാടുകൾ കാണാൻ കഴിയും. ഇരിങ്ങാലക്കുട സ്വദേശിനി തെരേസ…

Read More

ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി.

ഡൽഹി: ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. സർവേ നടത്തിയ ശേഷം അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നും കോടതി നിർദേശിച്ചു. സയിദ് ഇലാഹി മസ്ജിദിന്‍റെ കമ്മ്യൂണിറ്റി സെന്‍ററടക്കം ഇടിച്ചു നിരത്താൻ ഹരജി നൽകിയത് സംഘ്പരിവാർ അനുകൂല എൻജിഒ സേവ് ഇന്ത്യ ഫൗണ്ടേഷനാണ്.

Read More

ആസ്‌ക് ആലംപാടി ഉത്സവ് 2K26’ ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് :ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 11-ന് ആലംപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ‘ആസ്‌ക് ഉത്സവ് 2K26’-ന്റെ ലോഗോ പ്രകാശനം പ്രമുഖ ജ്വല്ലറി ശൃംഖലയായ ബെസ്റ്റ് ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ ചെങ്കള പൊളിറ്റ് ഗ്രൂപ്പ് ഡയറക്റ്റര്‍ അബ്ദുല്‍ റഹ്‌മാനിന് (അദ്ര മേനത്ത് ) നല്‍കിക്കൊണ്ട് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ക്ലബ് അംഗങ്ങളായ മുഹമ്മദ് കാര്‍ (ഡോണ്‍ ) ,ഫാഹിസ് , ഹാരിസ് എസ് ടി, കൈസര്‍, നൗഫല്‍ മച്ചാസ്,എന്നിവര്‍…

Read More

മുൻമന്ത്രിവി കെ ഇബ്രാഹിം കുഞ്ഞ്അന്തരിച്ചു

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കളമശ്ശേരി, മട്ടാഞ്ചേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും, 2005-2006 കാലയളവില്‍ വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്തെ…

Read More
Share